Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Super Happy

Sunday Feature

വാ​ഴ​കൃ​ഷി​യി​ലൂ​ടെ സി​ൻ​സി​യും സോ​ജ​നും സൂ​പ്പ​ർ ഹാ​പ്പി

കൃ​ഷി ലാ​ഭ​ക​ര​മ​ല്ലെ​ന്ന പൊ​തു​ബോ​ധ​ത്തെ ക​ഠി​നാ​ധ്വാ​ന​വും അ​ർ​പ്പ​ണ​ബോ​ധ​വും കൊ​ണ്ട് തി​രു​ത്തി​ക്കു​റി​ക്കു​ക​യാ​ണ് തൃ​ശൂ​ർ ജി​ല്ല​യി​ലെ പു​ല്ലൂ​ർ തൊ​മ്മാ​ന​യി​ലു​ള്ള ദ​മ്പ​തി​ക​ൾ- സി​ൻ​സി​യും സോ​ജ​നും. ര​ണ്ടു പ​റ​ന്പു​ക​ളി​ലാ​യി ന​ട​ത്തു​ന്ന വാ​ഴ​കൃ​ഷി (നേ​ന്ത്ര​ൻ, ഞാ​ലി​പ്പൂ​വ​ൻ, റോ​ബ​സ്റ്റ)​യാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഉ​പ​ജീ​വ​ന​മാ​ർ​ഗം; ഒ​പ്പം സോ​ജ​ൻ ഓ​ടി​ക്കു​ന്ന ഓ​ട്ടോ​യും.

പു​ത്ത​ൻ​ചി​റ പ​ന​യ​പ്പി​ള്ളി യാ​ക്കോ​ബി​ന്‍റെ​യും റോ​സി​യു​ടെ​യും മ​ക​ൾ സി​ൻ​സി ജ​നി​ച്ച​തും വ​ള​ർ​ന്ന​തും ക​ർ​ഷ​ക കു​ടും​ബ​ത്തി​ലാ​യി​രു​ന്നു. പു​ല്ലൂ​ർ തൊ​മ്മാ​ന കോ​ക്കാ​ട്ട് പാ​വു​ണ്ണി​യു​ടെ മ​ക​ൻ സോ​ജ​ൻ വി​വാ​ഹം ചെ​യ്ത​തോ​ടെ സി​ൻ​സി തൊ​മ്മാ​ന​ക്കാ​രി​യാ​യി. സോ​ജ​ൻ ഗ​ൾ​ഫി​ൽ ആ​യി​രു​ന്ന​തി​നാ​ൽ കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം. പി​ന്നെ മ​ക്ക​ളാ​യ​തോ​ടെ അ​വ​രു​ടെ കാ​ര്യ​ങ്ങ​ൾ. ഇ​തി​നി​ടെ സോ​ജ​ൻ നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി; ഓ​ട്ടോ​യും വാ​ങ്ങി. അ​പ്പോ​ഴേ​ക്കും കു​ട്ടി​ക​ളെ​ല്ലാം സ്കൂ​ളി​ൽ പോ​യി​ത്തു​ട​ങ്ങി. അ​തോ​ടെ സി​ൻ​സി വീ​ണ്ടും കൃ​ഷി​യി​ട​ത്തി​ലേ​ക്കി​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. സ​മ്പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഭ​ർ​ത്താ​വും.

വാ​ഴ​കൃ​ഷി​യി​ലേ​ക്ക്

വീ​ട്ടു​പ​റ​മ്പി​ലെ പ​ച്ച​മു​ള​ക്, ക​പ്പ, വെ​ണ്ട, വ​ഴു​ത​ന തു​ട​ങ്ങി​യ​വ കൂ​ടാ​തെ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​ചെ​യ്യാ​ൻ ആ​രം​ഭി​ച്ചു. ചാ​ല​ക്കു​ടി- ഇ​രി​ങ്ങാ​ല​ക്കു​ട റൂ​ട്ടി​ൽ തൊ​മ്മാ​ന സെ​ന്‍റ​റി​നു സ​മീ​പം 20 സെ​ന്‍റ് പ്ലോ​ട്ടി​ൽ 100 ത​നി നാ​ട​ൻ നേ​ന്ത്ര​വാ​ഴ വ​ച്ചാ​യി​രു​ന്നു പ​രീ​ക്ഷ​ണം. അ​തു വി​ജ​യ​മാ​യ​തോ​ടെ തൊ​ട്ട​ടു​ത്തു​ള്ള മ​റ്റൊ​രു അ​ര​യേ​ക്ക​ർ ഭൂ​മി അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​നെ​ടു​ത്തു. അ​വി​ടെ​യും 250 നേ​ന്ത്ര​വാ​ഴ​ക​ളും 250 ഞാ​ലി​പ്പൂ​വ​ൻ തൈ​ക​ളും 80 റോ​ബ​സ്റ്റ തൈ​ക​ളും വ​ച്ചു. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി വി​ജ​യ​ക​ര​മാ​യി ഇ​തു തു​ട​രു​ന്നു.

ന​ടീ​ലും പ​രി​പാ​ല​ന​വും

ഇ​പ്പോ​ൾ കു​ല​ച്ചി​രി​ക്കു​ന്ന​തും കു​ല വെ​ട്ടി​ത്തു​ട​ങ്ങി​യ​തു​മാ​യ വാ​ഴ​ക​ൾ ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സ​ത്തി​ൽ വ​ച്ച​വ​യാ​ണ്. ചാ​ല​ക്കു​ടി​യി​ൽ നി​ന്നാ​ണ് വി​ത്തു​ക​ൾ കൊ​ണ്ടു​വ​ന്ന​ത്. മ​ണ്ണു​മാ​ന്തി​യ​ന്ത്രം​കൊ​ണ്ട് വാ​രം​കോ​രി അ​തി​ൽ ര​ണ്ടു മൂ​ന്നു ദി​വ​സം ഇ​ത്തി​ൾ​പൊ​ടി ഇ​ട്ടു​വ​യ്ക്കും. വി​ത്തു​ക​ൾ ര​ണ്ടോ മൂ​ന്നോ ദി​വ​സം ചാ​ണ​ക വെ​ള്ള​ത്തി​ൽ മു​ക്കി വെ​യി​ല​ത്തു​വ​യ്ക്കും. തു​ട​ർ​ന്നാ​ണു ന​ടു​ക.

ച​പ്പും ച​വ​റും ചാ​ണ​ക​പ്പൊ​ടി​യും ഇ​ട്ട​ശേ​ഷ​മാ​ണു വാ​ഴ​ക്ക​ന്ന് വ​യ്ക്കു​ക. വാ​രം കോ​രി​യ​തി​നു മു​ക​ളി​ൽ കു​റ്റി​പ്പ​യ​ർ വി​ത​ച്ചു​കൊ​ടു​ക്കും. ഇ​വ പെ​ട്ടെ​ന്ന് മു​ള​ച്ചു പൊ​ന്തും. തു​ട​ർ​ന്ന് ജൈ​വ വ​ള​മി​ടും. മൂ​ന്ന് ഇ​ല വ​ന്നാ​ൽ വീ​ണ്ടും ചാ​ണ​ക​പ്പൊ​ടി​യും ചാ​ര​വും വ​ള​മാ​യി ഇ​ടും. ഇ​തി​നി​ടെ കു​റ്റി​പ്പ​യ​ർ വി​ള​വെ​ടു​ക്കും. ശേ​ഷം അ​വ​യു​ടെ ക​ട​വ​ലി​ച്ച് വാ​ഴ​യു​ടെ ക​ട​യി​ൽ ഇ​ട്ട​ശേ​ഷം തി​ണ്ട് (വാ​രം) ഇ​ടി​ച്ചി​റ​ക്കും. പി​ന്നെ എ​ൻ​പി​കെ മി​ശ്രി​തം ഇ​ട്ടു​കൊ​ടു​ക്കും. ഇ​തു മാ​ത്ര​മാ​ണ് കൃ​ഷി​യി​ൽ ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ജൈ​വ​മ​ല്ലാ​ത്ത വ​സ്തു.

അ​ടു​ത്ത വ​ള​മാ​യി ക​പ്പ​ല​ണ്ടി പി​ണ്ണാ​ക്കു​പൊ​ടി ഇ​ട്ടു​കൊ​ടു​ക്കും. പി​ന്നെ വീ​ണ്ടും ജൈ​വ​വ​ളം. കു​ല പൊ​ട്ടി​ക്ക​ഴി​യു​മ്പോ​ൾ വീ​ണ്ടും ജൈ​വ​വ​ളം ന​ൽ​കും. സ​മൃ​ദ്ധി​യാ​യി വെ​ള്ളം കി​ട്ടാ​വു​ന്ന​വി​ധം ന​ന്നാ​യി ന​ന​യ്ക്കും. കു​ട​പ്പ​ൻ ഒ​ടി​ച്ചു​ക​ഴി​ഞ്ഞാ​ൽ ന​ന കു​റ​യ​രു​ത്. ഇ​തി​നി​ടെ പി​ണ്ടി​പ്പു​ഴു​വി​ന്‍റെ സാ​ന്നി​ധ്യ​മെ​ങ്ങാ​നും ക​ണ്ടാ​ൽ അ​തി​നു മ​രു​ന്ന​ടി​ക്കും. പി​ന്നെ കു​ല വെ​ട്ടും​വ​രെ ന​ന​യാ​ണ് പ്ര​ധാ​നം. ഞാ​ലി​പ്പൂ​വ​ൻ, റോ​ബ​സ്റ്റ എ​ന്നി​വ​യ്ക്കും ഇ​തേ പ്ര​ക്രി​യ ത​ന്നെ​യാ​ണെ​ങ്കി​ലും വ​ള​മി​ട​ൽ മാ​സാ​മാ​സം ആ​വ​ശ്യ​മി​ല്ല.

നാ​ട​ൻ കാ​യ​യ്ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ

എ​ൻ​പി​കെ മി​ശ്രി​തം ന​ൽ​കു​ന്ന​തൊ​ഴി​ച്ചാ​ൽ ബാ​ക്കി​യെ​ല്ലാം ത​നി ജൈ​വ​കൃ​ഷി​യാ​ണ്. അ​തി​നാ​ൽ പ​ഴു​പ്പി​ക്കാ​നും വ​റ​ക്കാ​നു​മാ​യി ഈ ​നാ​ട​ൻ കു​ല​ക​ൾ വാ​ങ്ങാ​ൻ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. 20-25 കി​ലോ തൂ​ക്കം​വ​രു​ന്ന നേ​ന്ത്ര​ക്കു​ല​ക​ളാ​ണ് ഭൂ​രി​ഭാ​ഗ​വും. ഇ​പ്പോ​ൾ കി​ലോ​യ്ക്ക് 40-45 രൂ​പ​യാ​ണ് വി​ല കി​ട്ടു​ന്ന​ത്.

വ​ര​വു​കാ​യ സ​മൃ​ദ്ധ​മാ​യി ഉ​ള്ള​തി​നാ​ലാ​ണ് ഈ ​വി​ല​യി​ടി​വ്. വ​ര​വു​കാ​യ​യ്ക്ക് 25-30 രൂ​പ​യേ കി​ലോ​യ്ക്ക് വി​ല​യു​ള്ളൂ. 25-30 കി​ലോ തൂ​ക്ക​മു​ള്ള വ​ലി​യ കു​ല​ക​ളാ​ണ് റോ​ബ​സ്റ്റി​ന്‍റേ​ത്. ഇ​തി​നും കി​ലോ 22 രൂ​പ​വ​രെ വി​ല കി​ട്ടു​ന്നു​ണ്ട്. ഞാ​ലി​പ്പൂ​വ​നും ശ​രാ​ശ​രി 13-14 കി​ലോ തൂ​ക്കം ഉ​ള്ള​വ​യാ​ണ്. ഇ​വ​യ്ക്ക് കി​ലോ 40-45 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല.

വ​ഴി​വ​ക്കി​ലെ വി​ല്പ​ന

മെ​യി​ൻ റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള നേ​ന്ത്ര​വാ​ഴ​ത്തോ​ട്ട​ത്തി​നു മു​ന്നി​ലെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​മാ​ണ് ഇ​വ​രു​ടെ ഹൈ​ലൈ​റ്റ്. ഒ​രു ത്രാ​സ് മാ​ത്ര​മാ​ണ് മു​ത​ൽ​മു​ട​ക്ക്. വാ​ഴ​ക്കു​ട​പ്പ​ൻ, ക​പ്പ, പ​ച്ച​മു​ള​ക്, നാ​ട​ൻ പ​യ​ർ, വ​ഴു​ത​ന എ​ന്നി​വ​യെ​ല്ലാം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നേ​രി​ട്ടു​ക​ണ്ട് മി​ത​മാ​യ നി​ര​ക്കി​ൽ വാ​ങ്ങാം. വാ​ഴ​ത്തോ​ട്ട​ത്തി​ൽ വ​ന്ന് ഇ​ഷ്ട​മു​ള്ള കു​ല​ക​ൾ​ക​ണ്ട് വെ​ട്ടി വാ​ങ്ങു​ന്ന​തും പ​ല​ർ​ക്കും പ്രി​യ​ങ്ക​ര​മാ​ണ്.

കൃ​ഷി​യി​ട​ത്തി​ൽ മ​ക്ക​ളാ​യ അ​ന്ന മ​രി​യ (പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി) അ​ന്ന റോ​സ് (എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി) എ​ന്നി​വ​ർ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി സ​ഹാ​യി​ക്കു​ന്നു​ണ്ട്; കു​സൃ​തി​ക്കു​രു​ന്നാ​യി ഇ​ള​യ​മ​ക​ൻ ആ​ന്‍റ​ണി​യും (എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി).

Latest News

Up